മാധ്യമ പ്രവര്‍ത്തകന് സാമൂഹ്യ പ്രതിബദ്ധത വേണം: പിണറായി
തൃശൂര്‍: മാധ്യമ പ്രവര്‍ത്തകന് സാമൂഹ്യ പ്രതിബദ്ധത വേണമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. തെറ്റിനെ വിമര്‍ശിക്കണമെന്നും അതോടൊപ്പം പ്രലോഭനങ്ങള്‍ക്കു വഴിപ്പെടുന്ന അവസ്‌ഥ ഉണ്ടാകരുതെന്നും എക്‌സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന പി. ശ്രീധരന്റെ ലേഖനങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. സെന്‍സേഷണല്‍ വാര്‍ത്ത സൃഷ്‌ടിക്കാന്‍ താത്‌പര്യപ്പെടുന്നവര്‍ ആ വാര്‍ത്തകളുടെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും ഫലത്തെക്കുറിച്ചും ചിന്തിക്കുന്നുണ്ടോ? പുതുതലമുറയിലെ ചില പത്രപ്രവര്‍ത്തകര്‍ക്ക് സി.പി.എമ്മിന്റെ പൂര്‍ണ്ണ തകര്‍ച്ച വേണമെന്ന നിലയാണ്. പക്ഷേ പിന്നീട് വലതു പക്ഷം ആ സ്‌ഥാനം ഏറ്റെടുത്താല്‍ സമൂഹത്തിനുണ്ടാകുന്ന ദുര്‍ഗതി ചിന്തിച്ചിട്ടുണ്ടോ?തിരുവനന്തപുരത്ത് എസ്.എ.ടി ആശുപത്രിയില്‍ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവിടെ ആശ്രയിക്കാന്‍ പറ്റില്ലെന്ന പ്രതീതിയുണ്ടാക്കിയ വിധമാണ് എഴുതിയത്. കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്ന സ്വകാര്യ ആശുപത്രികളെയാണ് ഇത്തരം വാര്‍ത്തകള്‍ സഹായിക്കുക. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും തെറ്റ് തിരുത്താനും തങ്ങള്‍ തയാറാണ്. പഴയകാല മാധ്യമ പ്രവര്‍ത്തകരും തങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. അത് പക്ഷേ സി.പി.എം നശിക്കണമെന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. ഗ്രന്ഥകാരന്‍ പി. ശ്രീധരന്‍ ഒരു ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെയും ഉത്‌പന്നമായിരുന്നില്ല. പക്ഷേ മനുഷ്യനുമായി അടുത്തുനില്‍ക്കുന്ന പത്രപ്രവര്‍ത്തനമാണ് നടത്തിയതെന്നും പിണറായി പറഞ്ഞു.
No comments:
Post a Comment